ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ്: ചൂഷണം അവസാനിപ്പിക്കണമെന്ന് ആവശ്യം

  • 20/09/2021

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികള്‍ ഏറ്റവും ആവശ്യഘടകമായി മാറുമ്പോഴും അവരെ നിയമിക്കുന്നതിലെ പ്രശ്നങ്ങള്‍ കുവൈത്തികള്‍ക്ക് ആശങ്കയാകുന്നു. സർക്കാർ ഏജൻസികൾക്ക് ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റിന് മേൽനോട്ടം വഹിക്കാനും ഉത്തരവാദിത്തമുള്ളവരെ നിരീക്ഷിക്കാനും കഴിയാത്തതിനാൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് പൗരന്മാർക്ക് കടുത്ത ആശങ്കയായി മാറിയിരിക്കുന്നതായി കോളമിസ്റ്റ് അബ്‍ദുള്ള അല്‍ ഗാനിം.

ഇന്ത്യയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റിന് സാധാരണഗതിയില്‍ 300 ദിനാറില്‍ കൂടുതല്‍ ചെലവ് വരില്ല. എന്നാല്‍, റിക്രൂട്ട്മെന്‍റ് നടത്തുന്ന മാഫിയകളും ഗാങ്ങുകളും കാരണം റിക്രൂട്ട്മെന്‍റിന് 1500 ദിനാറില്‍ കൂടുതല്‍ ചെലവ് വരികയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related News