കോ ഓപ്പറേറ്റീവ് സ്റ്റോറുകളിൽ പച്ചക്കറിക്ക് വൻ വിലക്കൂടുതൽ

  • 20/09/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ പഴങ്ങളുടെയും പച്ചക്കറിയുടെയും ലേല വിവരങ്ങളുടെ സുതാര്യതയെ കുറിച്ച് പഠനം നടത്തി കോമ്പറ്റീഷൻ പ്രൊട്ടക്ഷൻ അതോറിറ്റി. ഔദ്യോഗിക ലേലങ്ങളിൽ പ്രഖ്യാപിക്കുന്ന വിലയും കോ ഓപ്പറേറ്റീവ് സ്റ്റോറുകളിലെയും  സമാന്തര മാർക്കറ്റുകളിലെയും വിലയും തമ്മിൽ വ്യത്യാസം ഉണ്ടെന്നാണ് പഠനം പറയുന്നത്. 

500 ശതമാനത്തിൽ കൂടുതൽ വിലക്കൂടുതലാണ് ഉള്ളത്. ഇടനിലക്കാരുടെയും വിതരണക്കാരുടെയും ലാഭവിഹിതവും ഇത് ചൂണ്ടിക്കാട്ടുന്നു. ലേല മാർക്കറ്റുകളിലും ഫാർമേഴ്സ് യൂണിയൻ മാർക്കറ്റിലും ലേലങ്ങൾ ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലേക്ക് മാറ്റണമെന്നും പഠനം ശുപാർശ ചെയ്യുന്നു.

Related News