ഈ മാസം അവസാനത്തോടെ താപനില 40 ൽ താഴെ എത്തുമെന്ന് വിലയിരുത്തൽ

  • 20/09/2021

കുവൈത്ത് സിറ്റി: ഈ മാസം അവസാനത്തോടെ കുവൈത്തിലെ താപനില 40 ഡിഗ്രി സെൽഷ്യസിൽ താഴെ എത്തുമെന്ന് കാലാവസ്ഥാ വിദഗ്ധൻ മുഹമ്മദ് ഖരം. കുവൈത്തിൽ നിലവിൽ സീറോ സീസൺ ആണ്. ഈ സമയത്ത് അലർജികളും ആസ്മയും കൂടും. 

സാധാരണ ഗതിയിൽ ഒക്ടോബർ പാതിയോടെ തുടങ്ങുന്ന ഈ സീസൺ കുവൈത്തിലും അറേബ്യൻ പെനിൻസുലകിൽ ആകെയും മഴക്കാലത്തിന് തുടക്കമിടും. 

ഇപ്പോൾ മഴയുടെ സാധ്യതകൾ ഇല്ലെങ്കിലും അടുത്ത മാസത്തോടെ മഴക്കാലത്തിന് തുടക്കമാകും. നിലവിൽ  42 മുതൽ 43 വരെയാണ് കുവൈത്തിലെ താപനില.

Related News