നിരോധിത ഗുളികകളുമായി കുവൈത്തിലെത്തിയ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു.

  • 20/09/2021

കുവൈറ്റ് സിറ്റി : നിരോധിത ഗുളികകളുമായി കുവൈത്തിലെത്തിയ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു, ട്രാമാഡോൾ എന്ന മയക്കുമരുന്നിന്റെ 1004 ഗുളികകളുമായി കുവൈത്തിലെത്തിയ  ഇന്ത്യക്കാരനെ എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യയിൽ നിന്ന് വന്ന യാത്രക്കാരനിൽനിന്നാണ് നിരോധിത ഗുളികകൾ പിടിച്ചെടുത്തത്. പ്രതിയെ  തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

Related News