ലൈസൻസില്ലാതെ വാഹനമോടിച്ചാല്‍ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം

  • 20/09/2021

കുവൈത്ത് സിറ്റി : ലൈസൻസില്ലാതെ വാഹനമോടിച്ചാല്‍ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ലൈസൻസില്ലാതെ വാഹനമോടിച്ച വിദേശിയെ ട്രാഫിക് പോലിസ് പിടികൂടിയിരുന്നു. തുടര്‍ നടപടികള്‍ക്കായി ട്രാഫിക് കോടതിയിലേക്ക് മാറ്റിയ പ്രവാസിയെ രാജ്യത്ത് നിന്ന് നാടുകടത്താൻ കോടതി ഉത്തരവിട്ടു.അതിനിടെ ഫര്‍വാനിയ ഭാഗങ്ങളില്‍ നടപ്പാതകളിൽ നിർത്തിയിട്ടിരിക്കുന്ന ട്രക്കുകൾ നിര്‍ത്തിയിടുന്നെതിരെ സുരക്ഷാ പ്രചാരണം ആരംഭിച്ചു. പരിശോധനയുടെ ഭാഗമായി നിരവധി ട്രക്കുകൾ പിടിച്ചെടുക്കുകയും നിരോധിക്കപ്പെട്ട സ്ഥലങ്ങളിൽ പാർക്കിംഗ് ചെയ്ത ട്രക്കുകള്‍ക്ക് പിഴയും ചുമത്തി. 

Related News