അത്യാവശ്യ ഘട്ടങ്ങളില്‍ ആശുപത്രിയിലേക്കും ജമിയകളിലേക്കും പോകുവാന്‍ സൌകര്യം ഒരുക്കി അധികൃതര്‍

  • 09/05/2020

കുവൈത്ത് സിറ്റി : രാജ്യത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി കുവൈത്ത് സര്‍ക്കാര്‍ . കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഭരണകൂടം പ്രതിരോധ നടപടികള്‍ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഞായറാഴ്ച പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ കൊറോണയെ ചെറുതാക്കി കാണരുതെന്നും അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാജ്യത്ത് ആവശ്യമായ ഭക്ഷ്യ ശേഖരമുണ്ടെന്നും ജനങ്ങള്‍ ഭയപ്പെടേണ്ട യാതൊരു സാഹചര്യമില്ലെന്നും സര്‍ക്കാറും കോ ഓപ്പറേറ്റീവ് സൊസൈറ്റി യൂണിയനും അറിയിച്ചു. രോഗികള്‍ക്ക് അത്യാവശ്യമായി ആശുപത്രിയിലേക്ക് പോകുന്നതിനും ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനായി കോ ഓപ്പറേറ്റീവ് സ്റ്റോറുകളിലും സൂപ്പര്‍ മാര്‍ക്കറ്റിലും പാചക ഗ്യാസ്‌ വിതരണ കേന്ദ്രങ്ങളിലേക്കും പ്രീ-ബുക്കിംഗ് അപ്പോയിന്റ്മെൻറുകൾ വഴി സാധനങ്ങള്‍ ബൂക്ക് ചെയ്യാനുള്ള സൌകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട് .വ്യക്തികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കും. ഇതിനായി സ്വദേശികള്‍ക്കും വിദേശികള്‍ക്കും www.moci.shop എന്ന വെബ്സൈറ്റ് വഴി പ്രീ-ബുക്കിംഗ് നടത്താം.

രോഗികള്‍ക്ക് ആശുപത്രിയിലേക്ക് പെർമിഷന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക .

https://curfew.paci.gov.kw/request/create

സൂപ്പർ മാർക്കറ്റിൽ ആണ് പോകേണ്ടത് എങ്കിൽ താഴെയുള്ള ലിങ്കി ലുള്ള ഫോം ആണ് ഉപയോഗിക്കേണ്ടത്.

https://www.moci.shop/Associations/WebPages/index.aspx

കഴിവതും പുറത്ത് പോകാതെ വീട്ടിലിരിക്കലാണ് നമുക്ക് സുരക്ഷിതം

Related News