പേഷ്യന്‍റ്സ് സേഫ്റ്റി നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ കുവൈത്തിന് മുഖ്യ പങ്ക്: ആരോഗ്യ മന്ത്രി

  • 21/09/2021

കുവൈത്ത് സിറ്റി: രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്ന നയങ്ങള്‍ക്ക് പ്രചാരം കൊടുക്കുന്നതില്‍ കുവൈത്തിന് മുഖ്യ പങ്കുണ്ടെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസല്‍ അല്‍ സബാഹ്. ആരോഗ്യ സംവിധാനത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളും പ്രാപ്തിയും വര്‍ധിപ്പിക്കാന്‍ പിന്തുണ നല്‍കുന്നതും ജീവനക്കാരുടെ കഴിവുകളെ പ്രചോദിപ്പിക്കുന്നതും അടക്കമുള്ള കാര്യങ്ങളില്‍ നയങ്ങള്‍ രൂപപ്പെടുന്നതിലെ കുവൈത്തിന്‍റെ പങ്കാണ് മന്ത്രി എടുത്ത് പറഞ്ഞത്. 

ഇന്‍റര്‍നാഷണല്‍ ഡേ ഫോര്‍ പേഷ്യന്‍റ്സ് സേഫ്റ്റിയുമായി ബന്ധപ്പെട്ട വേദിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. അമ്മയ്ക്കും നവജാതശിശുവിനും സുരക്ഷിതമായ പരിചരണം എന്ന മുദ്രാവാക്യത്തോടെയാണ് ഇത്തവണ ഇന്‍റര്‍നാഷണല്‍ ഡേ ഫോര്‍ പേഷ്യന്‍റ്സ് സേഫ്റ്റി ആചരിക്കുന്നത്.

Related News