കുവൈത്തിൽ സുരക്ഷാ പരിശോധനകൾ തുടരുന്നു; അഞ്ഞൂറിലധികം പേർ പിടിയിൽ.

  • 21/09/2021

കുവൈത്ത് സിറ്റി: അൽ ഖുറൈൻ  മാര്‍ക്കറ്റില്‍ നടന്ന സുരക്ഷാ പരിശോധനയില്‍ 80ല്‍ അധികം പേര്‍ അറസ്റ്റിലായി. കാണാതായെന്ന കേസ് നിലവിലുള്ള ഗാര്‍ഹിക തൊഴിലാളികളാണ് അറസ്റ്റിലായവരില്‍ ഏറെയും. കൂടാതെ തിരിച്ചറിയല്‍ രേഖ കൈവശമില്ലാത്തവരും ഉണ്ട്.

കഴിഞ്ഞ ആഴ്ച മുതൽ സുരക്ഷ പരിശോധന കുവൈത്ത് ശക്തമാക്കിയിരുന്നു. റെസിഡന്‍സി നിയമ ലംഘകരെ പൂര്‍ണമായി പിടികൂടാനുള്ള ലക്ഷ്യവുമായാണ് പരിശോധനകള്‍ ശക്തിപ്പെടുത്തിയത്. 500 പേരെ കസ്റ്റ‍ഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. 

റെസിഡന്‍സി നിയമലംഘകരോട് എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകുവാന്‍ ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫരാജ് അല്‍ സൗബി ആവശ്യപ്പെട്ടു. അവര്‍ക്ക് പൂര്‍ണ ബഹുമാനം നല്‍കി ഇടപ്പെട്ട് അവരവരുടെ രാജ്യങ്ങളിലേക്ക് സ്പോണ്‍സര്‍മാരുടെ ചെലവില്‍ അയക്കുമെന്നും സൗബി കൂട്ടിച്ചേര്‍ത്തു.

Related News