കുവൈത്തില്‍ റെസ്റ്റോറന്റുകളുടെ എണ്ണം 16,000 കവിഞ്ഞു.

  • 21/09/2021

കുവൈത്ത് സിറ്റി : രാജ്യത്ത് റെസ്റ്റോറന്‍റ്, കഫേ, കേറ്ററിങ് സ്ഥാപനങ്ങളുടെ  എണ്ണം 16,000 കവിഞ്ഞതായി കുവൈറ്റ് യൂണിയൻ ഓഫ് റെസ്റ്റോറന്‍റ് ചെയര്‍മാന്‍  ഫഹദ് അൽ അർബാഷ് പറഞ്ഞു.  രാജ്യത്ത് ജനജീവിതം സാധാരണ നിലയിലാകുന്നതോടെ റസ്റ്ററന്റുകളും സാധാരണ നിലയിലേക്ക് വന്നതായും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചതായും ഫഹദ് അൽ അർബാഷ് പറഞ്ഞു. പ്രമുഖ റെസ്റ്റോറന്‍റ്  ബ്രാന്‍ഡുകള്‍ ഇല്ലാതെ രാജ്യത്ത് ഏകദേശം 4,000 റെസ്റ്റോറന്റുകൾ ഉണ്ട്. ഇവരുടെ ബ്രാഞ്ചുകൾ കൂടി കൂട്ടുമ്പോള്‍ റെസ്റ്റോറന്റുകളുടെ എണ്ണം  6,000 നും 7,000 നും ഇടയിലായിരിക്കുമെന്നും ഫഹദ് അൽ അർബാഷ് വ്യക്തമാക്കി. 

Related News