കുവൈത്തില്‍ വിദേശികളുടെ പണമടയ്ക്കലില്‍ കുറവ്

  • 21/09/2021

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ പണമടയ്ക്കലില്‍  കുറവെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച 2021 വര്‍ഷത്തെ ആദ്യപാദ റിപ്പോര്‍ട്ടിലാണ് വിദേശികളുടെ പണം അയക്കലില്‍ 7.3 ശതമാനം കുറവ് രേഖപ്പെടുത്തിയത്. 2020 ആദ്യ പാദത്തില്‍ 1.47 ബില്യൺ ദിനാര്‍ വിദേശ തൊഴിലാളികള്‍ അയച്ചെങ്കില്‍ 2021 ല്‍ 1.36 ബില്യൺ ദിനാറായി കുറഞ്ഞു. രാജ്യത്ത് പ്രവാസികളുടെ എണ്ണത്തിലുണ്ടായ കുറവും  കൊറോണ പ്രതിസന്ധിയുമാണ് വിദേശികള്‍  അയക്കുന്ന പൈസയില്‍  ഗണ്യമായ കുറവ് അനുഭവപ്പെടുവാന്‍ കാരണം. കോവിഡ് കാലഘട്ടത്തില്‍ മാത്രമായി 190,000 പ്രവാസികൾ രാജ്യം വിട്ടുപോയതായി നേരത്തെ  നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് പുറത്ത് വിട്ട  റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് കോവിഡ് -19 സൃഷ്ടിച്ച തൊഴിൽ പ്രതിസന്ധിക്ക് മാറ്റം വന്നതോടെ വ്യക്തിഗത പണമയയ്ക്കലില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന്  സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. 

Related News