ഗ്ലോബല്‍ ഇന്നവേഷന്‍ സൂചികയില്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കുവൈത്ത്

  • 21/09/2021

കുവൈത്ത് സിറ്റി: ഗ്ലോബല്‍ ഇന്നവേഷന്‍ സൂചികയില്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കുവൈത്ത്. 132 രാജ്യങ്ങളുടെ പട്ടികയില്‍ 72-ാം സ്ഥാനമാണ് കുവൈത്ത് നേടിയത്. കഴിഞ്ഞ വര്‍ഷം കുവൈത്ത് 78-ാം സ്ഥാനത്ത് ആയിരുന്നു. അറബ് ലോകത്ത് കുവൈത്ത് നാലാം സ്ഥാനത്താണ്. 

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഗള്‍ഫില്‍ കുവൈത്ത് നാലാം സ്ഥാനത്ത് തന്നെയാണ്. 2021 ഗ്ലോബല്‍ ഇന്നവേഷന്‍ സൂചികയില്‍ 29.9 പോയിന്‍റുകളാണ് കുവൈത്ത് നേടിയത്. 2020ല്‍ 28.4 പോയിന്‍റായിരുന്നു. ജനീവയിലെ വേള്‍ഡ് ഇന്‍റലെക്ച്വല്‍ പ്രോപ്പര്‍ട്ടി ഇന്‍സ്റ്റെഡ്, കോര്‍നെല്‍ യൂണിവേഴ്സിറ്റി എന്നിവരുമായി ചേര്‍ന്നാണ് എല്ലാ വര്‍ഷവും പട്ടിക തയാറാക്കുന്നത്.

Related News