ഇന്ത്യൻ അംബാസിഡർ കുവൈത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സന്ദര്‍ശിച്ചു.

  • 21/09/2021

കുവൈത്ത് സിറ്റി : ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുൽ ലത്തീഫ് അൽഫാരസിനെ സന്ദര്‍ശിച്ചു . ഇന്ത്യന്‍ എഞ്ചിനീയർമാരുടെ പ്രശ്നങ്ങളും പ്രവാസ വിഷയങ്ങളും  ഹൈഡ്രോകാർബണുകൾ, വിദ്യാഭ്യാസം  തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളും മാർഗ്ഗങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി എംബസ്സി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സിബി ജോര്‍ജ്ജ് അംബാസഡറായി ചുമതലയേറ്റതിന് ശേഷം എഞ്ചിനീയർമാരുടെ എൻ‌ഒസിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സജീവമായാണ് ഇടപെടുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി നടത്തിയ കൂടിക്കാഴ്ചയില്‍  ഏറെ പുരോഗതിയാണ്  കൈവരിച്ചിട്ടുള്ളത്.

Related News