വിംഗ്സ് കുവൈത്ത് ചാപ്റ്ററും ബദർ അൽ സമ മെഡിക്കൽ സെൻററും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിൻറെ പോസ്റ്റർ പ്രകാശനം ചെയ്തു.

  • 22/09/2021


കുവൈറ്റ് സിറ്റി : ആതുര സേവന രംഗത്ത് കർമ്മനിരതരായ വളണ്ടിയർ മാരുടെ നിസ്വാർത്ഥ സേവനത്താൽ ആയിരക്കണക്കിന് കിടപ്പു രോഗികൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചു വരുന്ന തൃക്കരിപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഗൾഫ് ചാപ്റ്റർ ആയ വിംഗ്സ് കുവൈത്ത്, കുവൈത്തിലെ പ്രശസ്തമായ ബദർ അൽ സമ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ലോകപാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി ഒക്ടോബർ 8ന് വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 വരെ ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെന്ററിൽ വെച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു.

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ബദർ അൽ സമഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ ബദർ അൽ സമ ജനറൽ മാനേജർ അബ്ദുൾ റസാക്കിൽ നിന്ന് വിംഗ്സ് കുവൈത്ത് ലൈഫ് മെമ്പർ സലാം കളനാട് പോസ്റ്റർ സ്വീകരിച്ചു. വിംഗ്സ് കുവൈത്ത് ജനറൽ സെക്രട്ടറി നളിനാക്ഷൻ ഒളവറ, അദീബ് നങ്ങാരത്ത് , മുഹമ്മദ് ഷരീഫ്, മിസ്ഹബ് മാടംബില്ലത്ത്, ഫിറോസ് യു പി, മുഹമ്മദ്ഇബ്രാഹിം, സുമേഷ് തൃക്കരിപ്പൂർ തുടങ്ങിയവർ സംബന്ധിച്ചു.ആദ്യം പേര് രജിസ്ററർ ചെയ്യുന്ന നൂറ് പേർക്ക് സൗജന്യമായി മെഡിക്കൽ ചെക്കപ്പ് നടത്തുന്നതാണ്. രജിസ്റ്റർ ചെയ്തവർ എട്ടു മണിക്കൂർ ഫാസ്റ്റിംഗിൽ എത്തേണ്ടതാണ്. ചുവടെ ഉള്ള നമ്പറുകളിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്.
96602365, 51114104, 60610733, 65629775

Related News