ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍; അഞ്ചാം സ്ഥാനത്ത് കുവൈത്ത്

  • 22/09/2021

കുവൈത്ത് സിറ്റി: ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ കുവൈത്ത് അഞ്ചാം സ്ഥാനത്ത് എത്തി. ഓഗസ്റ്റിലെ കണക്കാണിത്. ജുലൈയില്‍ കുവൈത്ത് ആറാം സ്ഥാനത്ത് ആയിരുന്നു.

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്നത് ഇറാഖാണ്. രണ്ടാമതുള്ളത് സൗദി അറേബ്യയാണ്. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി യുഎസ് മൂന്നാം സ്ഥാനത്ത് എത്തി. യുഎഇ നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മൂന്ന് സ്ഥാനങ്ങള്‍ പിന്നോട്ട് പോയ നൈജീരിയ ആറാം സ്ഥാനത്താണ്. 

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി കഴിഞ്ഞ നാല് മാസത്തിനിടെ ഏറ്റവും കൂടുതല്‍ ഓഗസ്റ്റില്‍ ആയിരുന്നു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ. കഴിഞ്ഞ മാസം പ്രതിദിനം 4.2 മില്യണ്‍ ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.

Related News