കുവൈത്തുമായുള്ള ദൃഡബന്ധം തുറന്ന് പറഞ്ഞ് യുഎസ് സ്ഥാനപതി

  • 22/09/2021

കുവൈത്ത് സിറ്റി: അമേരിക്കയും കുവൈത്തും തങ്ങൾ ഏറ്റവും ശക്തമായ സഖ്യകക്ഷികളും മികച്ച സുഹൃത്തുക്കളുമാണെന്ന് ആവർത്തിച്ച് തെളിയിക്കുകയാണെന്ന് യുഎസ് സ്ഥാനപതി അലീന റോമനോവസ്ക്കി. കുവൈത്തിനെ ഏറ്റവും ശോഭനമായ ഭാവിയിലേക്ക് നയിക്കുന്ന അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബായോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെ കുറച്ചും അവര്‍ വാചാലയായി. 

അധികാരത്തിലേറി ഒരു വര്‍ഷം പിന്നിടുന്ന അമീറിന് യുഎസ് സ്ഥാനപതി ആശംസകള്‍ അറിയിച്ചു. 1983ല്‍ അദ്ദഹേം ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ യുഎസ് എംബസിയില്‍ അടക്കം പ്രധാന സ്ഥലങ്ങളില്‍ തീവ്രവാദി ആക്രമണം ഉണ്ടായപ്പോള്‍ നടത്തിയ ഇടപെടലുകള്‍ സ്ഥാനപതി ഓര്‍ത്തെടുത്തു. അദ്ദഹേം ക്രൗണ്‍ പ്രിന്‍സ് ആയപ്പോഴുമുള്ള ബന്ധത്തെ കുറിച്ചും അവര്‍ പറഞ്ഞു

Related News