സ്പോൺസറുടെ വീട്ടില്‍ നിന്നും ആഭരണങ്ങൾ മോഷ്ടിച്ചു; പ്രതിക്കായി വലവിരിച്ചു പോലിസ്

  • 22/09/2021

കുവൈത്ത് സിറ്റി : സ്വദേശി വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന മാല മോഷ്ടിച്ച ഗാര്‍ഹിക തൊഴിലാളിയെ പോലിസ് തിരയുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ആളില്ലാത്ത സമയം മാല മോഷ്ടിച്ച ഗാര്‍ഹിക തൊഴിലാളി കടന്നുകളയുകയായിരുന്നു. മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞപ്പോയാണ്  വേലക്കാരിയേയും കാണാനില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് സ്പോണ്‍സര്‍  പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കായി പോലിസ് തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 

Related News