ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങൾ; അറബ് ലോകത്ത് അഞ്ചാം സ്ഥാനം നേടി കുവൈത്ത് സിറ്റി

  • 23/09/2021

കുവൈത്ത് സിറ്റി: ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ അറബ് ലോകത്ത് അഞ്ചാം സ്ഥാനം നേടി കുവൈത്ത് സിറ്റി. ഗൾഫിലും കുവൈത്ത് സിറ്റി അഞ്ചാമത് തന്നെയാണ്.

ലോകത്തിലെ നഗരങ്ങളെ കുറിച്ച് പഠനവും ഗവേഷണവും നടത്തുന്ന കാനഡയിലെ റെസൊണൻസ് കൺസൾട്ടൻസിയാണ് പട്ടിക തയാറാക്കിയത്. വിവിധ കാറ്റഗറികളിലായാണ് റാങ്കിംഗ് നൽകിയിട്ടുള്ളത്.

സ്ഥലത്തിൻ്റെ കാറ്റഗറിയിൽ ലോകത്ത് 71 ആം സ്ഥാനത്താണ് കുവൈത്ത്. ജനസംഖ്യ വൈവിധ്യത്തിൻ്റെ കാര്യത്തിൽ 39 - ആം സ്ഥാനമാണ്. സഞ്ചാരികളെ ആകർഷിക്കുന്നതും നഗരത്തിൻ്റെ അടിസ്ഥാന വികസനവും അളക്കുന്ന വിഭാഗത്തിൽ ആഗോളതലത്തിൽ കുവൈത്ത് സിറ്റി 197-ആം സ്ഥാനത്താണ്.

Related News