പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: അന്വേഷണത്തിന് വിദഗ്ധസമിതി, ഉത്തരവ് അടുത്തയാഴ്ച- ചീഫ് ജസ്റ്റിസ്

  • 23/09/2021



ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം. ഇതുസംബന്ധിച്ച്‌ അടുത്തയാഴ് ഉത്തരവിറക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന വിദഗ്ധ സമിതിയെ സുപ്രിംകോടതി അഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണ് സുപ്രിം കോടതിയുടെ പുതിയ ഉത്തരവ്.

പെഗസിസ് പോലെയുള്ള സോഫ്റ്റ് വെയര്‍ ദേശീയ സുരക്ഷക്കായി ഉപയോഗിക്കുന്നതില്‍ നിയമതടസമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ദേശീയ സുരക്ഷ കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും ഒരു സമിതിക്ക് രൂപം നല്‍കിയാല്‍ അതിന് മുന്‍പില്‍ എല്ലാം വിശദീകരിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രം രൂപീകരിക്കുന്ന വിദഗ്ധ സമിതിയില്‍ തൃപ്തി ഇല്ലെന്ന് കാണിക്കുന്നതാണ് സുപ്രിംകോടതിയുടെ പുതിയ നിലപാട്.

അതേസമയം ദേശീയ സുരക്ഷയെ കുറിച്ചോ പ്രതിരോധകാര്യങ്ങളെ കുറിച്ചോ ഒന്നും പറയാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കില്ലെന്ന് കോടതി മുമ്പ് വ്യക്തമാക്കിയിരുന്നു. സുരക്ഷയിലോ പ്രതിരോധ കാര്യങ്ങളിലോ യാതൊരു ഇടപെടലും നടത്തില്ലെന്ന് പറഞ്ഞ സുപ്രിംകോടതി ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന ദേശീയ സുരക്ഷയെ ബാധിക്കാത്ത ചിലചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ എന്താണ് തടസ്സമെന്നും ചോദിച്ചിരുന്നു.

Related News