സ്കൂൾ ഫീസിളവ് പിന്‍വലിച്ചു; കുവൈത്തിലെ സ്വകാര്യ സ്കൂളുകള്‍ക്ക് പൂര്‍ണ്ണ ഫീസ് ഈടാക്കാം

  • 23/09/2021

കുവൈത്ത് സിറ്റി : കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ ഫീസ്‌ ഇളവ് നല്‍കില്ലെന്ന് വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു.  കോവിഡ് പാശ്ചാത്തലത്തില്‍ നേരത്തെ 25 ശതമാനം ഫീസിളവ്  വരെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച തീരുമാനം വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദാഫാണ് പ്രഖ്യാപിച്ചത്. 

കോവിഡ് ആരംഭത്തിൽ അടച്ചിട്ട വിദ്യാലയങ്ങളാണ് ഏകദേശം ഒന്നര വർഷത്തിന് ശേഷം തുറക്കുന്നത്. കർശന മാനദണ്ഡങ്ങൾ പാലിച്ചാകും സ്കൂൾ പ്രവർത്തിക്കുക. സ്കൂളുകളിലെ റഗുലർ ക്ലാസുകൾ സെപ്റ്റംബർ 26 ന് ആരംഭിക്കും. ഒരു ക്ലാസിൽ പരമാവധി 20 കുട്ടികൾ മാത്രമായിരിക്കണം. കുട്ടികള്‍ തമ്മില്‍  2 മീറ്റർ അകലം പാലിക്കും വിധമായിരിക്കണം ഇരിപ്പിടം. മാസ്ക്, സാനിറ്റൈസർ ഉപയോഗത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും അധികൃതര്‍ വ്യകതമാക്കി. 

Related News