60 വയസ്സായ വിദേശികളുടെ റസിഡന്‍സ് ; പുതിയ നിര്‍ദ്ദേശവുമായി കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്സ്

  • 24/09/2021

കുവൈത്ത് സിറ്റി : 60 വയസ്സ് പൂർത്തിയായ വിദേശികളുടെ  തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശവുമായി കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്സ് രംഗത്ത്. രാജ്യത്ത് പുതുതായി വരുന്ന വിദേശികള്‍ക്ക് മാത്രമായി തീരുമാനം പരിമിതപ്പെടുത്തണമെന്നും രാജ്യത്തിനകത്ത് താമസിക്കുന്ന അറുപത് കഴിഞ്ഞ വിദേശികള്‍ക്ക് തീരുമാനം ബാധകമാക്കരുതെന്നും പ്രധാനമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദിന് നല്‍കിയ നിവേദനത്തില്‍ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആവശ്യപ്പെട്ടു. വിവിധ തൊഴിലുകളില്‍ ഉയര്‍ന്ന സാങ്കേതിക പരിജ്ഞാനം നേടിയ  ജീവനക്കാരെ നഷ്ടപ്പെടുന്നത് തൊഴില്‍ മേഖലക്ക് തീരാ നഷ്ടമാണെന്നും വൈദഗ്ദ്ധ്യം നേടിയ തൊഴിലാളികളില്‍ രാജ്യം നടത്തിയ നിക്ഷേപം മറക്കരുതെന്നും ചേംബർ പ്രസിഡന്റ് മുഹമ്മദ് അൽ സഖർ പറഞ്ഞു. 

Related News