ഒരു വർഷത്തിനിടെ കുവൈറ്റ് വിട്ടത് 199,000 തൊഴിലാളികൾ

  • 26/09/2021

കുവൈത്ത് സിറ്റി: ഒരു വർഷത്തിനിടെ കുവൈത്തി ലേബർ മാർക്കറ്റിന് 15 മേഖലകളിലായി 199,000 പ്രവാസി തൊഴിലാളികളെ നഷ്ടപ്പെട്ടതായി കണക്കുകൾ. 2020 മാർച്ച് മുതൽ 202l മാർച്ച് വരെയുള്ള കണക്കാണിത്.

റിയൽ എസ്റ്റേറ്റ് മേഖലയിലാണ് ഏറ്റവും കൂടുതൽ തൊഴിലാളികളെ നഷ്ടപ്പെട്ടത്. ഈ മേഖലയിൽ ജോലി ചെയ്തിരുന്ന 53, 000 തൊഴിലാളികളെയാണ് നഷ്ടപ്പെട്ടത്.  ഹോൾ സെയിൽ ആൻഡ് റീട്ടെയിൽ ട്രേഡ്, വാഹനവും സൈക്കിളും നന്നാക്കുന്ന മേഖലകളിൽ നിന്നായി 37,000 തൊഴിലാളികളെയാണ് നഷ്ടമായത്.

ലേബർ മാർക്കറ്റ് പ്രവർത്തിക്കാത്തതിനാലും കൊവിഡ്  പശ്ചാത്തലത്തിൽ വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെൻ്റ് തടഞ്ഞിരിക്കുന്നതിനാലും ഈ കാലയളവിൽ ഒട്ടുമിക്ക മേലെയിലും തൊഴിലാളികളുടെ എണ്ണം കൂടിയിട്ടില്ല. ഇലക്ട്രിസിറ്റി, ഗ്യാസ്, എയർ കണ്ടീഷനിംഗ് എന്നീ മേഖലകളിലായി 369 തൊഴിലാളികളാണ് വർധിച്ചത്.

അതേ സമയം ഈ വർഷം ആദ്യ പാദത്തിൽ 402,000 വർക്ക് പെർമിറ്റുകളാണ് പുതുക്കിയത്. 1.5 മില്യൺ ആളുകൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ

Related News