വരുന്നത് ഉത്സവകാലം; കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം- മന്‍ കീ ബാത്തില്‍ മോദി

  • 26/09/2021



ന്യൂഡല്‍ഹി: ഉത്സവകാലത്ത് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചും ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച്‌ ഓര്‍മിപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പ്രഭാഷണ പരിപാടി മന്‍ കി ബാത്തിന്റെ 81-ാം അധ്യായത്തിലാണ് മോദിയുടെ പരാമര്‍ശം.

ഉത്സവങ്ങള്‍ അടുത്തുകൊണ്ടിരിക്കുകയാണ്. കോവിഡിന് എതിരായ പോരാട്ടം നമുക്ക് തുടര്‍ന്നേ മതിയാകൂ. അന്താരാഷ്ട്ര തലത്തില്‍ വാക്സിനേഷനില്‍ റെക്കോഡ് സൃഷ്ടിച്ചത് ഉള്‍പ്പെടെ 'ടീം ഇന്ത്യ' ഓരോ ദിവസവും പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്. ആരും 'സുരക്ഷാ ചക്ര' ഉപേക്ഷിക്കരുത്. പ്രോട്ടോക്കോള്‍ പാലിക്കണം- മോദി പറഞ്ഞു.

ലോക നദീദിനമായ ഇന്ന്, നദീസംരക്ഷണത്തെ കുറിച്ചും മോദി മന്‍ കീ ബാത്തില്‍ പരാമര്‍ശിച്ചു. നദീസംരക്ഷണത്തിന് മുന്നിട്ടിറങ്ങിയവരെ അദ്ദേഹം അഭിനന്ദിച്ചു. തമിഴ്‌നാട്ടിലെ നാഗാ നദി വരണ്ടുണങ്ങിപ്പോയിരുന്നു. എന്നാല്‍, ഗ്രാമീണവനിതകളുടെ ശ്രമഫലമായും പൊതുജനങ്ങളുടെ സഹകരണം കൊണ്ടും നദിക്ക് ജീവന്‍തിരികെ ലഭിച്ചു. ഇന്ന് ആ നദിയില്‍ ധാരാളം ജലമുണ്ട്- പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക ഉത്പന്ന നിര്‍മ്മാതാക്കളെ സഹായിക്കാന്‍ ഖാദി ഉത്പന്നങ്ങള്‍ വാങ്ങണമെന്നും മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Related News