കേന്ദ്ര സർക്കാരിനെതിരായ ഭരത് ബന്ദിൽ നിശ്ചലമായി ​രാജ്യ തലസ്ഥാനം

  • 27/09/2021


ന്യൂ ഡെൽഹി: കേന്ദ്രസർക്കാറിൻ്റെ കാർഷിക നിയമങ്ങൾക്കെതിരായ ഭാരത്​ ബന്ദിൽ നിശ്ചലമായി ​രാജ്യ തലസ്ഥാനം. കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഒന്നര കിലോമീറ്ററിൽ അധികം ദൂരമാണ്​ ഡെൽഹി- ഗുരു​ഗ്രാം അതിർത്തിയിലെ ഗതാഗത തടസം.

ദേശീയപാതയിലെ വൻ ഗതാഗതക്കുരുക്കിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഗുരു​ഗ്രാമിൽനിന്ന്​ ഡെൽഹിയിൽ പ്രവേശിപ്പിക്കാൻ ഒരുങ്ങിയ വാഹനങ്ങളാണ്​ കുരുക്കിൽ അകപ്പെട്ടത്​. കർഷക ബന്ദിന്‍റെ ഭാഗമായി ഡെൽഹിയിലും അതിർത്തി പ്രദേശങ്ങളിലും കർശന സുരക്ഷ -നിരീക്ഷണം ഡെൽഹി പൊലീസ്​ ഏർപ്പെടുത്തിയിട്ടുണ്ട്​.

കേന്ദ്രസർക്കാറിൻ്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ്​ കർഷക പ്രക്ഷോഭം. 40ഓളം കർഷക സംഘടനകളുടെ കൂട്ടായ്​മയായ സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിലാണ്​ പ്രക്ഷോഭം. കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പാസാക്കിയിട്ട്​ ഒരു വർഷം തികഞ്ഞു. ഇതേതുടർന്നാണ്​ ഇന്ന് ഭാരത്​ ബന്ദ്​ ആചരിക്കുന്നത്​.

കർഷക സംഘടനകളെ കൂടാതെ കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, ബഹുജൻ സമാജ്​വാദി പാർട്ടി, ആം ആദ്​മി പാർട്ടി, സമാജ്​വാദി പാർട്ടി, തെലുങ്ക്​ദേശം പാർട്ടി തുടങ്ങിയവ ഭാരത്​ ബന്ദിന്​ പിന്തുണ അറിയിച്ചിരുന്നു.

Related News