മയക്കുമരുന്ന് പിടികൂടി; വിദേശികള്‍ അറസ്റ്റില്‍

  • 27/09/2021

കുവൈത്ത് സിറ്റി : രാജ്യത്ത് മയക്കുമരുന്ന് കടത്തുവാന്‍ ശ്രമിച്ച  രണ്ട് ഏഷ്യക്കാരെ പോലിസ് അറസ്റ്റ് ചെയ്തു. 50 കിലോ കെമിക്കൽ ഡെറിവേറ്റീവുകളും 20 ഗ്രാം ഹാഷിഷും രണ്ട് ഗ്രാം ഹെറോയിനുമാണ് രാജ്യത്തേക്ക് കടത്തുവാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയത്. ഡ്രഗ്സ് കൊണ്ടുവരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് പ്രതികളെ കൈയോടെ പിടികൂടിയത്. തുടര്‍ന്ന് പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും മയക്കുമരുന്ന് പിടിച്ചെടുത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Related News