ചാരിറ്റി സംഘങ്ങളുമായി സഹകരിച്ച് പ്രവാസി തൊഴിലാളികൾക്കും കുടുംബങ്ങൾക്കും സൌജന്യ ഭക്ഷണ പദ്ധതിയുമായി സാമൂഹിക കാര്യ മന്ത്രാലയം

  • 09/05/2020

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ഭക്ഷ്യവസ്തുക്കളുടെ സഹായത്തിനായി വെബ്സൈറ്റ് ആരംഭിച്ചതായി സാമൂഹിക കാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. 52 ചാരിറ്റി സംഘങ്ങളുടേയും പങ്കാളിത്തത്തോടെയാണ് ഫസാ കുവൈറ്റെന്ന പദ്ധതി നടപ്പിലാക്കുന്നത്. ആവശ്യക്കാര്‍ക്ക് omsa.paci.gov.kw ലിങ്ക് വഴി സിവിൽ ഐ.ഡി നമ്പർ, സീരിയൽ നമ്പർ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്. തുടര്‍ന്ന് വിവരങ്ങള്‍ അവലോകനം ചെയ്ത് ഉപഭോക്താവിന് ബാര്‍ കോഡ് നല്‍കുകയും സാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും. ഓരോ തൊഴിലാളിക്കും 20 ദിനാര്‍ വരെ സഹായം ലഭിക്കും. ഫോമില്‍ ആറ് കുടുംബങ്ങളുടെ വിവരങ്ങള്‍ വരെ ചേര്‍ക്കുവാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അന്തർദ്ദേശീയ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷനിലെയും ജനറൽ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനിലെയും ഉദ്യോഗസ്ഥരുമായി സംയുക്തമായി സഹകരിച്ചാണ് കാര്യങ്ങള്‍ ഏകോപിക്കുന്നത്. വ്യക്തിപരമായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ 

https://mosa.paci.gov.kw/Client/Home/ApplyRequests

ലിങ്കും, ഫാമിലിയായി രജിസ്റ്റര്‍ ചെയ്യുന്നവര്‍

https://centralaid.mosal.gov.kw

ലിങ്കും ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Related News