മെഡിക്കൽ ലീവ് ; വ്യാജ അവധി തടയാനായി കുവൈത്തിൽ ഓൺലൈൻ സിസ്റ്റം വരുന്നു.

  • 28/09/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ വ്യാജ മെഡിക്കൽ അവധികൾ തടയാനായി എല്ലാ ആരോഗ്യ കേന്ദ്രങ്ങളെയും ആശുപത്രികളെയും ബന്ധിപ്പിക്കുന്നതിന് ഒരു പ്രോഗ്രാം വികസിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

സ്വകാര്യ കമ്പനികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും എളുപ്പത്തിൽ ഓൺലൈൻ ആയി മെഡിക്കൽ ലീവ് വിവരങ്ങൾ ലഭിക്കുന്ന ഈ പുതിയ സംവിധാനം വരുന്നതോടുകൂടി വ്യാജ മെഡിക്കൽ അവധി അവസാനിപ്പിക്കാനാകുമെന്നും, കൂടാതെ പേപ്പറിൽ മെഡിക്കൽ ലീവ് ഇനി മുതൽ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

Related News