കൊറോണ: രാജ്യത്ത് സജീവ കേസുകള്‍ കുറയുന്നു; ആശങ്കയായി മരണ സംഖ്യ

  • 29/09/2021


 
ന്യൂ ഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 18,870 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 28,178 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.83 ശതമാനമായി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2.82 ലക്ഷമായി കുറഞ്ഞു. രോഗവ്യാപനം രൂക്ഷമായി തുടര്‍ന്ന കേരളത്തിലും കേസുകള്‍ കുറയുന്നത് ആശ്വാസകരമാണ്. ഇന്നലെ 11,196 പേര്‍ക്കാണ് കൊറോണ പിടിപെട്ടത്. സജീവ കേസുകള്‍ ഒന്നരലക്ഷത്തിന് താഴെയെത്തി.

രാജ്യത്ത് കൊറോണ മരണങ്ങളില്‍ വര്‍ധനവ് ഉണ്ടായി. 378 പേര്‍ക്കാണ് ചൊവ്വാഴ്ച മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ കൊറോണ മരണ സംഖ്യ 4,47,751 ലക്ഷമായി ഉയര്‍ന്നു. കേരളത്തിലും മഹാരാഷട്രയിലുമായി 209 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇന്നലെ 54 ലക്ഷം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തു. ഇന്ത്യയില്‍ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 87.66 കോടിയാണ്. രണ്ട് ഡോസ് കുത്തിവയ്പ്പും എടുത്തവര്‍ ജനസംഖ്യയുടെ 25 ശതമാനമായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related News