വിമാന സര്‍വ്വീസ്: കുവൈത്തിന് മുന്നറിയിപ്പ് നല്‍കി പാകിസ്ഥാന്‍

  • 29/09/2021

കുവൈത്ത് സിറ്റി: കുവൈത്ത് എയര്‍വേയ്സിനും ജസീറ എയര്‍വേയ്സിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കുവൈത്തിന് മുന്നറിയിപ്പ് നല്‍കി പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഒക്ടോബര്‍ ഒന്നോടെ പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സിന് അനുമതി നല്‍കിയില്ലെങ്കില്‍ കുവൈത്ത് എയര്‍വേയ്സിനും ജസീറ എയര്‍വേയ്സിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. 

കുവൈറ്റ്  എയര്‍ലൈനുകളുടെ ആഴ്ചയിലെ ഒരു സര്‍വ്വീസ് വെട്ടിക്കുറയ്ക്കുമെന്ന് പിസിഎഎ വ്യക്തമാക്കി. ഒപ്പം കുവൈറ്റ്  എയര്‍ലൈനുകള്‍ക്ക് പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്താന്‍ അധികാരമുണ്ടെന്നുമാണ് പാകിസ്ഥാന്‍റെ മുന്നറിയിപ്പ്. 2021 മെയ് മുതല്‍ പാകിസ്ഥാന്‍ എയര്‍ലൈനുകള്‍ കുവൈത്ത് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

വ്യോമയാന ഷെഡ്യൂളുകൾ അനുസരിച്ച്, കുവൈറ്റ് എയർവേയ്സ് നിലവിൽ കുവൈത്തിൽ നിന്ന് ഇസ്ലാമാബാദ്,  ലാഹോർ എന്നിവിടങ്ങളിലേക്ക്  2 വീതം  സർവീസ് നടത്തുണ്ട് , കുവൈറ്റ് കാരിയറുകൾ പാകിസ്ഥാനിലേക്ക് സർവീസ്  തുടർന്നെങ്കിലും, കോവിഡ് -19 പാൻഡെമിക് പടരാതിരിക്കാൻ, 2021 മേയ് മുതൽ കുവൈറ്റിലേക്ക് സർവീസ് നടത്തുന്നതിൽ നിന്ന് പിഐഎയെ നിരോധിച്ചു. പാക്കിസ്ഥാനിലെ കേസുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ, ഫ്ലാഗ് കാരിയർ കുവൈറ്റിലേക്ക് പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി തേടിയെങ്കിലും ഇതുവരെ ഫലമുണ്ടായില്ലെന്ന് ടൗണ് ന്യൂസ്‌പേപ്പർ റിപ്പോർട്ട് ചെയ്യുന്നു. 

Related News