ലോകത്തിലെ ഏറ്റവും മികച്ച 100 നഗരങ്ങള്‍; 68-ാം സ്ഥാനം കുവൈത്തിന്

  • 29/09/2021

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും മികച്ച 100 നഗരങ്ങളുടെ പട്ടികയില്‍ 68-ാം സ്ഥാനം നേടി കുവൈത്ത്. റെസോണന്‍സ് കണ്‍സള്‍ട്ടന്‍സിയുടെ വാര്‍ഷിക റാങ്കിംഗില്‍ അറബ് ലോകത്ത് അഞ്ചാം സ്ഥാനവും കുവൈത്ത് സ്വന്തമാക്കി. സമ്പദ്‌വ്യവസ്ഥ അല്ലെങ്കില്‍ സാംസ്കാരിക പരിതസ്ഥിതിയുടെ അടിസ്ഥാനത്തില്‍ മാത്രമല്ല റെസോണന്‍സ് കണ്‍സള്‍ട്ടന്‍സി ഏറ്റവും മികച്ച നഗരങ്ങളെ തെരഞ്ഞെടുക്കുന്നത്.

വികസനത്തിന്റെ സന്തുലിതാവസ്ഥ, ടൂറിസ്റ്റ് ആകർഷണങ്ങൾ, ജോലി, ജീവിത നിലവാരം എല്ലാം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. ലോകത്തെ ഏറ്റവും മികച്ച നഗരമായി തെരഞ്ഞെടുക്കപ്പെട്ടത് ബ്രിട്ടന്‍റെ തലസ്ഥാനമായ ലണ്ടനാണ്. ഫ്രഞ്ച് തലസ്ഥാനമായ പാരീസാണ് രണ്ടാമത്. ന്യൂയോര്‍ക്ക്, മോസ്ക്കോ എന്നീ നഗരങ്ങള്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. 

അറബ് ലോകത്ത് നിന്ന് ദുബൈ പട്ടികയില്‍ അഞ്ചാം സ്ഥാനം നേടി. ഖത്തറിന്‍റെ തലസ്ഥാനമായ ദോഹ 12-ാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ യുഎഇയുടെ തലസ്ഥാനമായ അബുദാബി 14-ാമതും എത്തി. റിയാദ് 55-ാം സ്ഥാനത്താണ്.

Related News