സാംക്രമികേതര രോഗങ്ങൾ തടയുന്നതിലെ മികച്ച പ്രവര്‍ത്തനം; ദസ്മാന്‍ ഡ‍യബെറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് യുഎന്‍ പുരസ്കാരം

  • 29/09/2021

കുവൈത്ത് സിറ്റി: കഴിഞ്ഞ വര്‍ഷം സാംക്രമികേതര രോഗങ്ങൾ തടയുന്നതിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ദസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസേര്‍ച്ച് ആന്‍ഡ് ട്രീറ്റ്മെന്‍റ് ഓഫ് ഡയബെറ്റിസിന് യുഎന്‍ അംഗീകാരം. 2021ലെ യുണൈറ്റ‍ഡ് നേഷന്‍സ് പുരസ്കാരമാണ് കുവൈത്ത് ഫൗണ്ടേഷന്‍ ഫോര്‍ ദി അഡ്‍വാന്‍സ്മെന്‍റ്  ഓഫ് സയന്‍സസിനോട് അഫലിയേറ്റ് ചെയ്തിട്ടുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭിച്ചത്. 

നാഷണല്‍ ഡ‍യബെറ്റിസ് രജിസ്റ്റര്‍ വികസിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തോട് ചേര്‍ന്നുള്ള കഠിനപ്രയത്നത്തിന്‍റെയും ഒപ്പം പ്രമേഹത്തിന്‍റെ ചികിത്സയ്ക്കും പ്രതിരോധത്തിനും അതിന്‍റെ സങ്കീർണതകൾ കുറയ്ക്കുന്നതിനുമുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരമെന്ന് ഡയറക്ടര്‍ ജനറല്‍ ഖൈസ് അല്‍ ദുവൈരി പറഞ്ഞു.

Related News