സൗജന്യ ഭക്ഷണ വിതരണം ക്യാഷ് റിവാർഡുകളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം

  • 29/09/2021

കുവൈത്ത് സിറ്റി :കോവിഡിനെതിരായ പോരാട്ടത്തിൽ അണിനിരന്ന ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളിലെ മുൻനിര തൊഴിലാളികൾക്ക് സൗജന്യ  ഭക്ഷണ വിതരണം ക്യാഷ് റിവാർഡുകളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ആറ് മാസത്തേക്കായി റേഷൻ വിതരണത്തിനായി 50 ദശലക്ഷം ദിനാർ അനുവദിച്ചിട്ടുണ്ടെന്നും ഇത് സംബന്ധമായ കാര്യങ്ങള്‍ പൂർത്തിയാക്കുന്നതിനായി ലോജിസ്റ്റിക്സ് വകുപ്പിലെ ഉദ്യോഗസ്ഥർക്കായി കാത്തിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. 

Related News