കുവൈറ്റിൽ ട്രാഫിക് സിഗ്നലുകളിൽ സ്പീഡ് നിയന്ത്രണം; അമിത വേഗക്കാർക്ക് പിഴ

  • 29/09/2021

കുവൈറ്റ് സിറ്റി : കുവൈറ്റിൽ  ട്രാഫിക് സിഗ്നലുകളിൽ നിശ്ചയിച്ച സ്പീഡിൽ കൂടുതൽ വേഗത്തിൽ വാഹനമോടിച്ചാൽ സിഗ്നലുകളിലെ ക്യാമറകൾ ദൃശ്യം പകർത്തുകയും ഫൈൻ  ഈടാക്കുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ബ്രിഗേഡിയർ തൗഹിദ് അൽ കന്ദരി അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

ഓരോ ട്രാഫിക് ഇന്റർസെക്ഷനുകളിലെയും പരമാവധി വേഗത 45 മുതൽ 80 കിലോമീറ്റർ വരെയാണ്, നിരവധി ഇന്റർസെക്ഷനുകൾക്ക്  60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ അനുമതിയുണ്ട്, എന്നാൽ  45 കിലോമീറ്ററും, 80 കിലോമീറ്ററും  വേഗത അനുവദിച്ചിട്ടുള്ള ഇന്റർസെക്ഷനുകളും ഉണ്ടെന്നും  അദ്ദേഹം വ്യക്തമാക്കി. 

വാഹനമോടിക്കുന്ന പൗരന്മാരോടും താമസക്കാരോടും ട്രാഫിക് അടയാളങ്ങളിൽ  ശ്രദ്ധ ചെലുത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു, മാനദണ്ഡം മറികടന്നുള്ള അമിതവേഗം  അവരെ വലിയ  അപകടങ്ങളിലേക്ക് നയിക്കുമെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News