പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നത് കുറയ്ക്കാനും, നിയമവിധേയമാക്കാനും പഠനം നടത്തണം; ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി.

  • 29/09/2021

കുവൈറ്റ് സിറ്റി : പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നത് കുറയ്ക്കാനും, നിയമവിധേയമാക്കാനും പഠനം നടത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫ് ആവശ്യപ്പെട്ടു.

അഹ്മദി ഗവർണറേറ്റിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് - ട്രാഫിക് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ ഫീൽഡ് ഇൻസ്‌പെക്ഷൻ ടൂർ നടത്തവേ ആണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചതെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

സ്കൂളുകൾ തുറന്നതോടെ കുവൈത്തിലെ റോഡുകളിൽ അനുഭവപ്പെടുന്ന  ഗതാഗത കുരുക്കുകൾ  തടയാനായി എല്ലാ റോഡുകളിലും ട്രാഫിക് പട്രോളിങ്ങ് ശക്തമാക്കിയതായും, ഫീൽഡ് സെക്യൂരിറ്റി വിഭാഗങ്ങൾ സ്കൂൾ വർഷത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായും  അൽ-നവാഫ് സ്ഥിരീകരിച്ചു.  

Related News