കുവൈത്തിലേക്കുള്ള നഴ്സിംഗ് റിക്രൂട്മെന്റ് താല്‍ക്കാലികമായി നിർത്തിവച്ചു.

  • 03/10/2021

കുവൈത്ത്സിറ്റി: കുവൈത്തിലേക്ക്  കരാറടിസ്ഥാനത്തില്‍  നഴ്സിംഗ് റിക്രൂട്ട്മെന്റിന് നല്‍കിയിരുന്ന അനുമതി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം താല്‍ക്കാലികമായി മരവിപ്പിച്ചു. നേരത്തെ  കുവൈത്തിലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയ അനുമതിയാണ് എംബസി ഇടപെട്ട് മരവിപ്പിച്ചത്. രണ്ടു കമ്പനികൾക്കായിരുന്നു ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലേക്ക് റിക്രൂട്ടിങ് അനുമതി ലഭിച്ചിരുന്നത്. റിക്രൂട്ടിങ് കമ്പനികൾക്ക് വേണ്ടത്ര രേഖകൾ സമർപ്പിച്ചിട്ടില്ലായിരുന്നു, ഇതിനെ തുടർന്ന് നിരവധി പരാതികളും ലഭിച്ചിരുന്നു.  

റിക്രൂട്ടിങ് നടപടികൾ വേഗത്തിൽ നടക്കുന്നതിനിടെയാണ് എംബസ്സിയിൽ പരാതികൾ ലഭിച്ചത് , ഇതിനെ തുടർന്ന് ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ഡല്‍ഹിയിലെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വിവരം അറിയിച്ചു, തുടർന്ന്  കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി. മുരളീധരനും മുതിര്‍ന്ന ഉദ്യോസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടത്തിയിരുന്നു.

നഴ്സുമാരുടെ ശമ്പളം കുറച്ചാണ് രണ്ട് കമ്പിനികള്‍ എംബസിയുടെ അനുമതി വാങ്ങിയിരുന്നത്, കുവൈത്തിലേക്ക് റിക്രൂട്ടിനായി നിർദ്ദേശിച്ച തുകയേക്കാൾ ഭീമമായ തുകയാണ് ഇവർ ഈടാക്കാൻ പദ്ധതിയിട്ടിരുന്നത്.  ഇന്ത്യയിൽ നിരവധിയിടങ്ങളിൽ ഈ ആഴ്ച  റിക്രൂട്മെന്റ് നടത്താനിരിക്കെയാണ് റിക്രൂട്മെന്റിന് നിരോധനം ഏർപ്പെടുത്തിയത്. 

Related News