അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം.

  • 04/10/2021

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിന്‍ മൂന്നാം ഡോസ് ലഭിച്ചവരുടെ വാട്സ് ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനും പണം തട്ടാനും ശ്രമം. വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് ഏതെങ്കിലും റഫറൻസുകളുമായി ബന്ധപ്പെടുന്നില്ലെന്നും വിവരങ്ങളോ മറ്റോ അയക്കാന്‍ ആവശ്യപ്പെടുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

ഫോണുകളില്‍ വരുന്ന സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കുന്നതില്‍ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇങ്ങനെ വരുന്ന ലിങ്കുകള്‍ വഴി ബാങ്ക് അക്കൗണ്ടും വാട്സ് ആപ്പും ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. 

മൂന്നാം ഡോസ് സ്വീകരിച്ച ചില പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വ്യാജ സന്ദേശങ്ങള്‍ വന്ന സാഹചര്യത്തിലാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. വാക്സിന്‍ എടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ച ശേഷം വാക്സിന്‍ സര്‍ട്ടിഫിക്കേറ്റിനായി ലിങ്ക് തുറക്കാന്‍ ആയിരുന്നു സന്ദേശം.

Related News