കുവൈത്തിൽ മറൈന്‍ ഗ്രോസറി വരുന്നു; അനുമതി നല്‍കുന്നതിനെ കുറിച്ച് പഠനം നടക്കുന്നു.

  • 04/10/2021

കുവൈത്ത് സിറ്റി: കടലില്‍ പോകുന്നവര്‍ക്ക് സഹായകരം എന്ന നിലയില്‍ ബഹ്റിയ ഗ്രോസറി എന്ന പേരിൽ പുതിയ ലൈസൻസുകൾ നൽകുന്നതിനെ കുറിച്ച് വാണിജ്യ മന്ത്രാലയം പഠിക്കുന്നു. ബോട്ടുകളില്‍ മറൈന്‍ ഗ്രോസറി ആരംഭിക്കാന്‍ നിരവധി പൗരന്മാര്‍ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു.

വിവിധ തരത്തിലുള്ള ഭക്ഷ്യസാധനങ്ങള്‍, ജ്യൂസുകള്‍, ഐസ്ക്രീം, സിഗരറ്റ് തുടങ്ങി ഉപഭേക്താക്കള്‍ക്ക് ഏറ്റവും ആവശ്യമുള്ള വസ്തുക്കള്‍ വില്‍ക്കുന്ന സ്റ്റോറുകള്‍ തുടങ്ങുന്നതിനാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. 

ഈ അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചാല്‍ വാണിജ്യ മന്ത്രാലയം കുവൈത്ത് മുനിസിപ്പാലിറ്റിയും പരിസ്ഥിതി പബ്ലിക് അതോറിറ്റിയും ഏകോപിപ്പിച്ച് ഇതിന് ആവശ്യമായ കാര്യങ്ങളും സവിശേഷതകളും നിർണ്ണയിക്കും.

Related News