മകനെതിരെ തെളിവുണ്ടെങ്കിൽ രാജിവെക്കും: കേന്ദ്ര മന്ത്രി അജയ് മിശ്ര

  • 05/10/2021


ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മകനെതിരെ തെളിവുണ്ടെങ്കിൽ രാജിവെക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. സംഭവസമയത്ത് ആശിഷ് മിശ്ര അവിടെയുണ്ടെന്ന് ഒരാൾ എങ്കിലും തെളിയിച്ചാൽ താൻ ഉടൻ രാജിവെക്കും. ലഖിംപൂര്‍ സംഭവം എങ്ങനെയുണ്ടായെന്ന് അറിയില്ല.

തങ്ങള്‍ രണ്ടുപേരും സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നതിന് തെളിവുണ്ട്. ഡ്രൈവറെ കൊല്ലപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തന്റെ മകന്‍ സ്ഥലത്തുണ്ടായിരുന്നെങ്കില്‍ കൊല്ലപ്പെട്ടേനെയുന്നും ഏത് അന്വേഷണവും നേരിടുമെന്നും അജയ് മിശ്ര പറയുന്നു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Related News