കപ്പലിലെ ലഹരി പാർട്ടി ആര്യൻഖാനിൽ ഒതുങ്ങില്ല; നമാസ് ക്രൈയിലെ നാലുപേരെ പിടികൂടി എൻസിബി

  • 06/10/2021


മുംബൈ: ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നീക്കവുമായി എന്‍സിബി. ന്യൂഡെൽഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നമാസ് ക്രൈ എന്ന സ്ഥാപനമാണ് കപ്പല്‍ യാത്രയിലെ പരിപാടികള്‍ സംഘടിപ്പിച്ചത്.

രണ്ട് അഡീഷണല്‍ ഡയറക്ടര്‍മാരടക്കം ഈ സ്ഥാപനത്തിലെ നാല് ജീവനക്കാരെ എന്‍സിബി അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മൂന്ന് ജീവനക്കാര്‍ക്കായി അന്വേഷണവും തുടങ്ങി. ഫാഷന്‍ ടീവിക്കൊപ്പം ചേര്‍ന്നാണ് ഈ സ്ഥാപനം കപ്പല്‍ യാത്ര സംഘടിപ്പിച്ചത്.

അതിഥികളെ ക്ഷണിച്ചതും ടിക്കറ്റുകളുടെ വില്‍പന നടത്തിയതും ഈ സ്ഥാപനമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതേസമയം കേസില്‍ അറസ്റ്റിലായ ആര്യന്‍ഖാന്‍റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അന്വേഷണത്തോട് ആര്യന്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് എന്‍സിബി പറയുന്നു. എന്‍സിബി കസ്റ്റഡി നാളെ അവസാനിക്കും. കേസില്‍ ഇതുവരെ 16 പേര്‍ അറസ്റ്റിലായെന്ന് എന്‍ സി ബി വ്യക്തമാക്കി.

Related News