കുവൈത്തിൽ വാട്ടർഫ്രണ്ട് പ്രോജക്ടുകളില്‍ നിന്നുള്ള വരുമാനം കുത്തനെ കൂടി

  • 07/10/2021

കുവൈത്ത് സിറ്റി: സ്വകാര്യ നിക്ഷേപകരുമായുള്ള കരാര്‍ അവസാനിപ്പിച്ച ശേഷം വാട്ടര്‍ഫ്രണ്ട് പ്രോജക്ടുകളില്‍ നിന്നുള്ള വരുമാനം കുത്തനെ കൂടിയെന്ന്  ടൂറിസം എന്‍റര്‍പ്രൈസസ് കമ്പനി വെളിപ്പെടുത്തി. നേരത്തെയുള്ള വാടക വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 366 ശതമാനത്തിന്‍റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 

ഇത് സംബന്ധിച്ച് എംപി അബ്‍ദുള്‍അസീസ് അല്‍ സഖൈബി ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് കമ്പനി മറുപടി നല്‍കിയത്. 2012-2015 കാലഘട്ടത്തില്‍ നിക്ഷേപകരമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ തയാറെടുത്തപ്പോള്‍ മന്ത്രിസഭ അത് നീട്ടി നല്‍കുകയായിരുന്നു.

2015-2018 കാലഘട്ടത്തില്‍ മന്ത്രിസഭ കരാര്‍ വീണ്ടും നീട്ടി നല്‍കിയപ്പോള്‍ കമ്പനി പൊതു ലേലത്തിൽ സൈറ്റുകൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഓ‍ഡിറ്റ് ബ്യൂറോയുടെ അഭ്യര്‍ത്ഥനപ്രകാരം അത് നിര്‍ത്തിവയ്ക്കുകയായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.

Related News