ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും വീണ്ടും തകരാർ; ഈ ആഴ്ചയിൽ രണ്ടാം തവണ.

  • 08/10/2021

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമിനും വീണ്ടും തകരാർ, ഡൌൺ ഡിറ്റക്ടർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 36000 പേർ ഇൻസ്റ്റാഗ്രാം തകരാണെന്ന്‌ റിപ്പോർട്ട് ചെയ്തു.  ഈ ആഴ്ചയിൽ രണ്ടാം തവണയാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും തകരാവുന്നത്.

പകുതിയിലധികം (58 ശതമാനം) ആപ്പുമായി ബന്ധപ്പെട്ട  പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 23 ശതമാനം സെർവർ കണക്ഷൻ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട് ചെയ്തത്. ഫെയ്സ്ബുക്ക്, ഫെയ്സ്ബുക്ക് മെസഞ്ചർ എന്നിവ ചില ഉപയോക്താക്കൾക്ക് യഥാക്രമം 765, 954 തകരാർ  റിപ്പോർട്ടുകൾ ലഭിച്ചതായി  ഡൗൺഡെക്റ്റർ റിപ്പോർട്ട് ചെയ്യുന്നു.

ഫേസ്ബുക്ക് റിപ്പോർട്ടുകളിൽ 60 ശതമാനം വരെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്, അതേസമയം 24 ശതമാനം പേർക്ക് ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്.ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉള്ളതുപോലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഇപ്പോൾ പ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല  എന്നാൽ 141 റിപ്പോർട്ടുകൾ കഴിഞ്ഞ മണിക്കൂറിൽ  ഉണ്ടായി.

റിപ്പോർട്ട് ചെയ്യപ്പെട്ട തകരാറിനെക്കുറിച്ച്  ഔദ്യോഗിയമായി ഫേസ്ബുക്ക്  ഇതുവരെ ഒരു പ്രസ്താവനയും പുറത്തുവിട്ടിട്ടില്ല.

Related News