കുവൈത്തിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു

  • 09/10/2021

കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ മേഖലകളിൽ ശനിയാഴ്ച  രാവിലെ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശ വാസികൾ അറിയിച്ചു. പ്രാദേശിക സമയം വെളുപ്പിന്  2.16 നാണ് ഭൂചലനം അനുഭവപ്പെട്ടത്. പടിഞ്ഞാറൻ ഇറാനിലുണ്ടായ ഭൂമികുലുക്കത്തിന്റെ തുടർച്ചയാണ് കുവൈത്തിൽ അനുഭവപ്പെട്ടത്.

ഇറാനിൽ പടിഞ്ഞാറ്, റിക്ടർ സ്കെയിലിൽ 4.8 രേഖപ്പെടുത്തിയ ഭൂചലനം കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ കുവൈറ്റ് നാഷണൽ സീസ്മോളജിക്കൽ നെറ്റ്‌വർക്ക്  റിപ്പോർട്ട് ചെയ്തു.  

കുവൈറ്റ് സിറ്റിയിൽ നിന്ന് 290 കിലോമീറ്റർ അകലെ, ഭൂഗർഭത്തിൽ 10 കിലോമീറ്റർ ആഴത്തിൽ, കുവൈറ്റ് സമയം പുലർച്ചെ 02:16:28 നാണ് ഈ ഭൂകമ്പം ഉണ്ടായത്. അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Related News