കുവൈത്ത് സിറ്റി: മെസ്സിലാ ബീച്ചിൽ നീന്തൽ പരിശീലനത്തിനിടെ കാണാതായവരിൽ 9 പേരെ കണ്ടെത്തി. ഇവരിൽ രണ്ടു പേർ മരണപ്പെട്ടു. ഒരാൾക്കായുള്ള തിരിച്ചിൽ തുടരുന്നതായും ജനറൽ ഫയർ ഫോഴ്സ് വ്യക്തമാക്കി.ഇവരിൽ ഗുരുതരാവസ്ഥയിലായിരുന്ന രണ്ടു പേരെ ഉടനടി ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുടർന്ന് മരണപ്പെടുകയായിരുന്നുവെന്ന് ഫയർ ഫോഴ്സ് പ്രസ്താവനയിൽ വ്യക്തമാക്കി. കാണാതായ രണ്ടുപേർക്കായി തിരച്ചിൽ നടത്തിയെങ്കിലും ഇതിൽ ഒരാളെ മാത്രമാണ് കണ്ടെത്താനായത്. രക്ഷാപ്രവർത്തക സംഘം കാണാതായ വ്യക്തിക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും ഫയർഫോഴ്സ് വ്യക്തമാക്കി.ശക്തമായ ഒഴുക്കിനെത്തുടർന്ന് പത്ത് പേർക്ക് നീന്തൽ ബുദ്ധിമുട്ടുണ്ടായതായി കോസ്റ്റ് ഗാർഡിന്റെ ഓപ്പറേഷൻ റൂമിന് ഒരു അറിയിപ്പ് ലഭിച്ചു. കോസ്റ്റ് ഗാർഡ് പട്രോളിംഗ് സ്ഥലത്തെത്തി ഒൻപത് പേരെ കരക്കെത്തിച്ചു. കാണാതായ ആൾക്കായുള്ള തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവ തുടരുമ്പോൾ മറ്റ് ഏഴ് പേരുടെയും നില തൃപ്തികരമാണെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.നീന്തൽക്കാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും ആവശ്യമെങ്കിൽ കോസ്റ്റ് ഗാർഡിന്റെ ഓപ്പറേഷൻ റൂമുമായി ഫോൺ നമ്പർ 1880888 അല്ലെങ്കിൽ അടിയന്തര ഹോട്ട്‌ലൈൻ 112 മുഖേന ബന്ധപ്പെടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?