സുരക്ഷാ ക്യാമ്പയിൻ: 332 ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്തി, 11 റെസിഡൻസി നിയമ ലംഘകർ അറസ്റ്റിൽ

  • 09/10/2021

കുവൈത്ത് സിറ്റി: ട്രാഫിക്ക് സെക്ടർ അണ്ടർ സെക്രടറി മേജർ ജനറൽ ജമാൽ അൽ സയേഗിൻ്റെ നിർദേശ പ്രകാരം സാങ്കേതിക പരിശോധന, പ്ലാനിംഗ്, റിസേർച്ച്, എജ്യൂക്കേഷൻ, ട്രെയിനിംഗ് വിഭാഗങ്ങളും ജനറൽ ട്രാഫിക് ഡയറക്ടറേറ്റും ചേർന്ന് സുരക്ഷാ ക്യാമ്പയിൻ നടത്തി. ആറ് സർക്കാർ ഏജൻസികളുടെ സഹകരണത്തോടെയാണ് സുരക്ഷാ പരിശോധന നടന്നത്.

332 ട്രാഫിക്ക് നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഡ്രൈവിംഗ് ലൈസൻസിൻ്റെ കാലാവധി അവസാനിച്ചതും വാഹനം സുരക്ഷിതമല്ലാത്തതും ഉൾപ്പെടെയാണ് ഇത്രയും നിയമലംഘനങ്ങൾ കണ്ടെത്തിയത്.

ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 10 പേരെ അറസ്റ്റ് ചെയ്തു. ഇവരെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. വർക്ക്ഷോപ്പുകളുടെ നിയമ ലംഘനങ്ങൾക്ക് 49 റിപ്പോർട്ടുകളും പുറപ്പെടുവിച്ചു.  ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള 1000 കാറുകളിൽ സ്റ്റിക്കർ പതിച്ചു.

42 ഗാരേജുകളിലേക്കുള്ള വൈദ്യുതി വിതരണം  വൈദ്യുതി, ജല മന്ത്രാലയം വിച്ഛേദിച്ചു. ഇതിനിടെ റെസിഡൻസി അഫയേഴ്സ് റെസിഡൻസി നിയമ ലംഘകരായ 11 പേരെ അറസ്റ്റ് ചെയ്തു.

Related News