ഫർവാനിയയിലെ വ്യാജ മെയ്ഡ് റിക്രൂട്മെന്റ് ഓഫീസ് അടപ്പിച്ചു; നിരവധി പേർ അറസ്റ്റിൽ

  • 09/10/2021

കുവൈത്ത് സിറ്റി: ഫർവാനിയ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന വ്യാജ സെർവെൻ്റ് ഓഫീസ് അടപ്പിച്ചു. കൃത്യമായ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാന നടത്തിയ പരിശോധനയിൽ ആണ് വ്യാജ ഓഫീസ് കണ്ടെത്തിയത്.

റെസിഡൻസി നിയമ ലംഘകരായ നിരവധി പേരെ ഇവിടെ നിന്ന് പിടികൂടി. ഒളിവിലാണെന്ന് റിപ്പോർട്ടുള്ള 12 പേരെയാണ് അറസ്റ്റ് ചെയ്തത്. ഒമ്പത് പേരെ റെസിഡൻസി നിയമ ലംഘനത്തിനും രണ്ട് പേരെ രേഖകൾ ഇല്ലാത്തതിനും പിടികൂടി.

റെസിഡൻസി നിയമം ലംഘിക്കുന്നവരെയും പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുന്നവരെയും കണ്ടെത്താൻ സുരക്ഷാ ക്യാമ്പയിനുകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Related News