ബദർ അൽ സമ മെഡിക്കൽ സെന്റർ, വിംഗ്സ് കുവൈറ്റ് ചാപ്റ്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

  • 09/10/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രമുഖ ആതുരാലയമായ ബദർ അൽ സമ മെഡിക്കൽ സെന്റർ വിംഗ്സ് കുവൈറ്റ് ചാപ്റ്ററും (തൃക്കരിപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റി യൂണിറ്റ്)  സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.ക്യാമ്പിൽ 100ൽ പരം ആളുകൾ പങ്കെടുത്തു.

ഡോ. അമീർ അഹമ്മദ് (പ്രസിഡന്റ് ഇന്ത്യൻ ഡോക്ടർസ് ഫോറം കുവൈറ്റ് & രക്ഷാധികാരി വിംഗ്സ് കുവൈറ്റ്) ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ കെ ബഷീർ (ചെയർമാൻ വിംഗ്സ് കുവൈറ്റ്) പ്രസംഗിച്ചു, ശ്രീ നൈനാക്ഷൻ (ജനറൽ കൺവീനർ വിംഗ്സ് കുവൈറ്റ്) സ്വാഗതവും ശ്രീ റഷീദ് സംസം (ട്രഷറർ വിംഗ്സ് കുവൈറ്റ്) നന്ദിയും പറഞ്ഞു.

ഡോ. മുഹമ്മദ് സിറാജ് (രക്ഷാധികാരി വിംഗ്സ് കുവൈത്ത്), ശ്രീ അഷ്റഫ് അയ്യൂർ (ഓപ്പറേഷൻസ് മാനേജർ ബദർ അൽ സമാ മെഡിക്കൽ സെന്റർ & രക്ഷാധികാരി കുവൈറ്റ്), ശ്രീ ബഷീർ ഉദിനൂർ (വൈസ് ചെയർമാൻ വിംഗ്സ് കുവൈറ്റ്), ശ്രീ സലാം കളനാട് (ലൈഫ് അംഗം വിംഗ്സ് കുവൈറ്റ്), ശ്രീമതി പ്രീമ (മാർക്കറ്റിംഗ് കോർഡിനേറ്റർ ബദർ അൽ സമാ മെഡിക്കൽ സെന്റർ), വിംഗ്സ് കുവൈറ്റ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

അനസ് (ബിസിനസ് ഡെവലപ്‌മെന്റ് കോർഡിനേറ്റർ), പ്രീമ (മാർക്കറ്റിംഗ് കോർഡിനേറ്റർ) എന്നിവർ കാമ്പെയ്‌ൻ ഏകോപനം ചെയ്തു.

Related News