കോവിഡ് ബൂസ്റ്റർ ഡോസ് വാക്‌സിനേഷൻ രെജിസ്ട്രേഷൻ ആരംഭിച്ചു, രെജിസ്റ്റർ ചെയ്യാൻ..

  • 09/10/2021

കുവൈത്ത് സിറ്റി : കുവൈത്തിൽ  കോവിഡ് ബൂസ്റ്റർ ഡോസ് വാക്‌സിനേഷൻ രെജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് -19 വാക്സിന്റെ മൂന്നാമത്തെ ഡോസ് ലഭിക്കാനായി  മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാനായി
https://cov19vaccine.moh.gov.kw/SPCMS/CVD_19_Vaccine_Booster_Registration.aspx  ഈലിങ്കിൽ ക്ലിക്ക് ചെയ്യുക.

മുൻഗണനാ ഗ്രൂപ്പുകൾക്ക് നിലവിൽ കോവിഡ് -19 വാക്സിൻറെ ബൂസ്റ്റർ ഡോസുകൾ ലഭ്യമാണ്, 60 വയസ്സിനു മുകളിലുള്ള ആളുകൾ, ആരോഗ്യ പ്രവർത്തകർ, ദുർബലമായ പ്രതിരോധശേഷി ഉള്ളവർ എന്നിവർക്ക് ബൂസ്റ്റർ ഡോസിനായി രജിസ്റ്റർ ചെയ്യാം. മുകളിലുള്ള മുൻഗണനാ ഗ്രൂപ്പുകളിലെ വാക്‌സിനേഷൻ പൂർത്തിയായാൽ  ബാക്കിയുള്ള ഗ്രൂപ്പുകൾക്ക് ബൂസ്റ്റർ ഡോസ് വാക്‌സിനേഷൻ ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 

Related News