മെഹ്ബൂലയിൽ സുരക്ഷാ പരിശോധന: 46 റെസിഡൻസി നിയമ ലംഘകർ അറസ്റ്റിൽ

  • 09/10/2021

കുവൈത്ത് സിറ്റി: രാജ്യത്താകെ റെസിഡൻസി നിയമലംഘരെ പിടികൂടുന്നതിനുള്ള ക്യാമ്പയിനുകൾ ഊർജ്ജിതമായി മുന്നോട്ട് പോകുന്നു. മെഹ്ബൂല പ്രദേശത്ത് നടത്തിയ പരിശോധനയിൽ സ്ത്രീകൾ ഉൾപ്പെടെ 46 റെസിഡൻസി നിയമ ലംഘകർ ആണ് അറസ്റ്റിലായത്.

റെസിഡൻസി കാലാവധി അവസാനിച്ച ശേഷം ഒളിവിലായിരുന്ന ആറ് പുരുഷന്മാരും 11 സ്ത്രീകളുമാണ് പിടിയിലായത്. 29 പേരെ രേഖകൾ കൈവശം ഇല്ലാത്തതിനും അറസ്റ്റ് ചെയ്തു. ഇവരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് ശുപാർശ ചെയ്തു.

ആറ് ഗവർണറേറ്റുകളിലെയും എല്ലാ പ്രദേശങ്ങളിലും സുരക്ഷാ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Related News