കുവൈത്തിൽ അപൂർവ ശസ്ത്രക്രിയ; ഗിന്നസ് ബുക്കിൽ ഇടം പിടിക്കുമെന്ന് ഡോ. മുഹമ്മദ് അൽ മസ്റി.

  • 09/10/2021

കുവൈത്ത് സിറ്റി: 55 കാരനായ രോഗിയിൽ സലൈവറി ഗ്രന്ധിയിൽ നിന്ന് 6 സെന്റീമീറ്ററോളം വലിപ്പവും 74 ഗ്രാമോളം തൂക്കവുമുള്ള  കല്ല് നീക്കം ചെയ്തു. ശസ്ത്രക്രിയ അപൂർവ സംഭവമെന്ന് അമരി ഡെന്റൽ സെന്ററിലെ വിദഗ്ധൻ ഡോ. മുഹമ്മദ് അൽ മസ്റി പറഞ്ഞു.

55 കാരനായ രോഗിയുടെ ശരീരത്തിൽ നിന്ന് നീക്കം ചെയ്ത കല്ല് ഈ വിഭാഗത്തിൽ  ഇതുവരെ ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളവയേക്കാൾ വലുപ്പമുള്ളതാണെന്നും ഡോ.  അൽ- മസ്റി പറഞ്ഞു.  ഇതുവരെ നീക്കം ചെയ്തിട്ടുള്ളതിൽ ഏറ്റവും വലിപ്പമേറിയതായി ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ള കല്ലിന് 6 സെമി വലിപ്പവും 50 ഗ്രാം തൂക്കവുമാണുള്ളത്. 

പ്രമേഹരോഗിയായ 55 കാരൻ്റെ സലൈവറി ഗ്രന്ധിയിൽ നീർക്കെട്ട് രൂപപ്പെട്ട നിലയിലാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.  താടിയെല്ലിന് താഴെയായുള്ള സലൈവറി ഗ്രന്ധിയിൽ നിന്ന് 2 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കല്ല് നീക്കം ചെയ്തത്.

Related News