ആറു മാസത്തിനിടയില്‍ 60 വയസ്സുള്ള 4013 വിദേശികള്‍ രാജ്യം വിട്ടതായി കുവൈത്ത് അധികൃതര്‍.

  • 09/10/2021



കുവൈത്ത് സിറ്റി : കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ബിരുദേതര വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത 60 വയസിനു മുകളിൽ പ്രായമുള്ള 4013 വിദേശികള്‍ രാജ്യം വിട്ടതായി അധികൃതര്‍ അറിയിച്ചു. 2021 ജനുവരി 1 മുതൽ പബ്ലിക് അതോറിറ്റിയുടെ തീരുമാനം പ്രാബല്യത്തിൽ വന്ന ശേഷമാണ് ഇത്രയും പേര്‍ രാജ്യം വിട്ടത്. അതിനിടെ ഇത് സംബന്ധമായ പുതിയ നിര്‍ദ്ദേശങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും നിലവിലുള്ള നിരോധനം നിലനില്‍ക്കുന്നതായും മാനവശേഷി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 60 വയസ്സിനു മുകളിൽ പ്രായമായ ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ താമസ രേഖ പുതുക്കുന്നതിനു പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഏർപ്പെടുത്തിയ നിരോധനം നിയമപരമായി നിലനില്‍ക്കില്ലെന്ന് ഫത്വ കമ്മിറ്റി കഴിഞ്ഞ ദിവസം  വ്യക്തമാക്കിയിരുന്നു. 

Related News