ലുലുവില്‍ ദക്ഷിണാഫ്രിക്കന്‍ ഫെസ്റിന് തുടക്കമായി

  • 09/10/2021

കുവൈത്ത് സിറ്റി : മേഖലയിലെ പ്രമുഖ റീട്ടെയിലർ ഗ്രൂപ്പായ ലുലു ഹൈപ്പർമാർക്കറ്റ്  ദക്ഷിണാഫ്രിക്ക ഫെസ്റിവല്‍ സംഘിടിപ്പിച്ചു. ആകർഷണീയമായ ദക്ഷിണാഫ്രിക്ക എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന പ്രമോഷന്‍ കാമ്പയിന്‍  ദക്ഷിണാഫ്രിക്കൻ അംബാസഡർ  മേനിലിസി ജിഞ്ച് ഖുറൈന്‍  ലുലു ഔട്ട്‌ ലെറ്റില്‍  ഉദ്ഘാടനം ചെയ്തു.   

ഒക്ടോബർ 12 വരെ നീളുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന കാമ്പയിന്‍ രാജ്യത്തെ എല്ലാ ഔട്ട്ലെറ്റുകളിലും ഒക്ടോബർ 6 മുതല്‍ ലഭ്യമാണ്. ഉപഭോക്താക്കൾക്കായി  ഹൈപ്പർമാർക്കറ്റിലെ ഫുഡ് സാമ്പിൾ കൗണ്ടറുകളിൽ പലതരം ഭക്ഷ്യ ഉൽപന്നങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.  ദക്ഷിണാഫ്രിക്കൻ വിഭവങ്ങളും പലഹാരങ്ങളും വിൽക്കുന്ന  കൗണ്ടറുകളിൽ നിന്നും  രാജ്യത്തെ പാചകരീതികളുടെ രുചിയും സ്വാദും നേടാനും കഴിയും. 

ആഘോഷത്തോട് അനുബന്ധിച്ച് കേപ്ഹര്‍ബ് & സ്പൈസ്, കാരാര, ഈസി ഫ്രീസി,ഫ്രഷ്‌പാക്‌ , ഗുഡ് ഹോപ്‌, ഹാര്‍ഡ്വുഡ്, ഹാര്‍ട്ട്‌ലാന്‍ഡ്‌, ഹണിഫീല്‍ഡ്, ഹൗസ് ഓഫ് കോഫി, റോസ്റ്ററി, ജംഗിള്‍, കൂ, മണ്ടേല ടീ, മോണ്ടാഗു, നികോലെറ്റ, ഓണ്‍ ദ ഗോ , ഓര്‍ഗാനിക്, റൂയ്ബോസ്, പോപ്‌കോൺ ഡിലൈറ്റ്, പുര, റോബർട്ട്സൺസ്, റോയൽ ബിൽ‌ടോംഗ്, റുഗാനി, വൈറ്റൽ, വെസ്റ്റ്ഫാലിയ, വില്ലോ ക്രീക്ക്, യം യം തുടങ്ങിയ ദക്ഷിണാഫ്രിക്കൻ ബ്രാന്‍ഡകളുടെ പ്രദര്‍ശനവും വിലപ്പനയും സംഘടിപ്പിച്ചിട്ടുണ്ട്. 

കോവിഡ് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി  എല്ലാ ആരോഗ്യ, സുരക്ഷാ ചട്ടങ്ങളും  പാലിച്ച് കൊണ്ടാണ് പ്രദര്‍ശനം നടത്തുന്നത്. കാമ്പയിന്‍റെ ഭാഗമായി രാജ്യത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ദക്ഷിണാഫ്രിക്കയുടെ പരമ്പരാഗത സ്മാരകങ്ങളുടെയും ടൂറിസം സൈറ്റുകളുടെയും  വലിയ കട്ടൗട്ടുകളും ദക്ഷിണാഫ്രിക്കയിലെ കാഴ്ചകളും രാജ്യത്തെ വിനോദസഞ്ചാര ആകർഷണങ്ങളുടെ വൈവിധ്യത്തെ വിളിച്ചോതുന്ന വിഡിയോകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടുതല്‍  ദക്ഷിണാഫ്രിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് ലുലു മാനേജ്മെന്റ് അറിയിച്ചു. 

Related News